സ്മാർട്ട്ഫോൺ ലോകത്ത് കരുത്തിന്റെ പുതിയ ചരിത്രമെഴുതുകയാണ് റെഡ്മിയുടെ പുതിയ വീരൻ. വമ്പൻ 6300mAh ബാറ്ററി കപ്പാസിറ്റിയുള്ള Redmi A7 Pro 5G ഇന്ത്യയിൽ ഇന്ന് മുതൽ വാങ്ങാം. മിന്നൽ വേഗത്തിലുള്ള 5G കണക്റ്റിവിറ്റിയും ആകർഷകമായ ഡിസൈനും പവർഫുൾ ബാറ്ററിയുമുള്ള സ്മാർട്ട് ഫോണാണിത്. വിഷു കൈനീട്ടമായി പുതിയ റെഡ്മി ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് റെഡ്മി എ7 പ്രോ 5ജി വാങ്ങിക്കാം. ബജറ്റ് ഫ്രണ്ട്ലി 5G ഫോണിന്റെ ഇന്ത്യയിലെ

വിലയും പ്രത്യേകതകളും അറിയാം. Survey Thank you for completing the survey! Redmi A7 Pro 5G India Price 4 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണാണ് റെഡ്മി എ7 പ്രോ 5ജി. ഫോണിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 11,499 രൂപയാണ്. 4GB+64GB: 11,499 രൂപ 4GB+128GB: 12,499 രൂപ ബ്ലാക്ക്, മിസ്റ്റ് ബ്ലൂ, സൺസെറ്റ് ഓറഞ്ച് നിറങ്ങളിൽ സ്മാർട്ട് ഫോൺ ലഭ്യമാണ്. ഇന്ന് ഉച്ചയ്ക്ക് മുതൽ ഫ്ലിപ്കാർട്ട്, ഷവോമിയുടെ ഓൺലൈൻ സ്റ്റോർ വഴിയും ഫോൺ വാങ്ങിക്കാം. മൂന്ന് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓഫറോടെയാണ് ആദ്യ വിൽപ്പന. റെഡ്മി എ7 പ്രോ 5ജി സവിശേഷതകൾ 13000 രൂപയ്ക്ക് താഴെ 6300mAh ബാറ്ററിയുള്ള ഒരു ബജറ്റ് ഫോൺ ഇതുപോലെ മുമ്പ് വന്നിട്ടില്ല. 8.15mm കനത്തിലുള്ള പുതിയ ഫോണാണിത്. റെഡ്മി സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ സവിശേഷതകൾ വിശദമായി അറിയാം. ഡിസ്പ്ലേ: 6.9 ഇഞ്ച് HD+ LCD സ്‌ക്രീനുള്ള സ്മാർട്ട് ഫോണാണിത്. ഈ റെഡ്മി ഫോണിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്നു. 800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, TUV Low Blue ലൈറ്റ് സർട്ടിഫിക്കേഷനും ഫോണിന്റെ ഡിസ്പ്ലേയ്ക്കുണ്ട്. ക്യാമറ: ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് റെഡ്മി എ7 പ്രോ 5ജിയിലുള്ളത്. ഇതിൽ f/2.0 അപ്പേർച്ചറുള്ള 32 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഫോണിൽ നൽകിയിരിക്കുന്നു. പ്രോസസർ: 6nm ഒക്ടാ-കോർ യൂണിസോക്ക് T8300 പ്രോസസർ ഫോണിനുണ്ട്. ഇത് 4GB LPDDR4x റാമും 128GB വരെ UFS 2.2 ഓൺബോർഡ് സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാം. ബാറ്ററി: റെഡ്മി എ7 പ്രോ 5ജിയിൽ 15W വയർഡ് ചാർജിംഗ് പിന്തുണയുണ്ട്. ഇതിൽ കരുത്തനായ 6,300mAh ബാറ്ററിയും നൽകിയിരിക്കുന്നു. ഈ റെഡ്മി സ്മാർട്ട്ഫോൺ റിവേഴ്‌സ് വയർഡ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നു. കണക്റ്റിവിറ്റി: 5G, 4G LTE, Wi-Fi 5, ബ്ലൂടൂത്ത് 5.4, GPS, GLONASS, Galileo, USB OTG സപ്പോർട്ട് ഫോണിനുണ്ട്. ഇത് USB Type-C പോർട്ട് സപ്പോർട്ട് ചെയ്യുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് റെഡ്മി എ7 പ്രോയ്ക്ക് IP52 റേറ്റിംഗുണ്ട്.